സംക്രാന്തിയിലുളള മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് കോട്ടയം മെഡിക്കൽ കോളജിലെ സ്റ്റാഫ് നേഴ്സ് രശ്മി രാജ് മരണപ്പെട്ട സംഭവത്തിൽ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുത്തനത്താണി മണ്ടായപ്പുറത്ത് വീട്ടിൽ നൗഷാദ് എം പി (47), മലപ്പുറം കാടാമ്പുഴ പിലാത്തോടൻ വീട്ടിൽ അബ്ദൂൾ റയിസ് (21) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29നായിരുന്നു കേസിനാസ്പദമായ സംഭവം.
ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം തെരച്ചിൽ ശക്തമാക്കിയതോടെ ഒളിവിൽ പോയ ഹോട്ടലിലെ ചീഫ് കുക്ക് സിറാജുദ്ദീനെ കാടാമ്പുഴയിൽ നിന്നും ഹോട്ടൽ ഉടമ ലത്തീഫിനെ കർണാടക കമ്മനഹള്ളിയിൽ നിന്നും പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാനേജരായ അബ്ദുൾ റയിസിനെയും ഹോട്ടലിന്റെ നടത്തിപ്പ് പങ്കാളിയായ നൗഷാദിനെയും പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
English Summary: kottayam food poison women death
You may also like this video