കോട്ടയം പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. വെള്ളൂർ സ്വദേശി ബിന്ദുവാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ സുധാകരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം സുധാകരൻ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കോട്ടയത്ത് ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

