കോട്ടയത്ത് യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷനിൽ ഇട്ട സംഭവത്തിൽ കേസിൽ നേരിട്ട് പങ്കെടുത്ത എല്ലാവരും പിടിയിൽ. കൂട്ടു പ്രതികളായ ഓട്ടോ ഡ്രൈവർ ബിനു, കിരൺ, ലുധീഷ്,സതീഷ് എന്നിവരായാണ് ഒടുവിൽ പിടിയിലായത്.
പ്രതികൾ സഞ്ചാരിച്ചിരുന്ന ഓട്ടോയും കണ്ടെത്തി. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള അഞ്ച് പേരെയും പൊലീസ് പിടികൂടി. കൊലപാതകം താൻ ഒറ്റയ്ക്കാണ് ചെയ്തത് എന്നായിരുന്നു കേസിലെ പ്രധാന പ്രതിയായ ജോമോൻ പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് കൊലപാതകത്തിനു പിന്നിൽ കൂടുതൽ ആളുകൾ ഉണ്ട് എന്ന് കണ്ടെത്തിയത്.
മാങ്ങാനത്ത് വെച്ചാണ് ഷാനിനെ ഇവർ ക്രൂരമായി മർദിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി കസ്റ്റഡിയിൽ ഉള്ളവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
english summary; Kottayam Shan murder case: All those directly involved in the case have been arrested
you may also like this video;