കോട്ടയം നീറിക്കാട് മരിച്ച അഭിഭാഷക ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് നടക്കും. പാലായിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ പൊതുദർശനത്തിനു വേണ്ടി പുറത്തെടുത്തു. തുടർന്ന് ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയായ നീർക്കാട് പള്ളിയുടെ പാരിഷ് ഹാളിലേക്ക് പൊതുദർശത്തിനായി കൊണ്ട് പോയി. 9 മണി മുതൽ 10.30 വരെ ഇവിടെ പൊതുദർശനം നടന്നു. സംസ്കാരം പാലാ പൈങ്ങുളം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ 3 മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
കോട്ടയത്ത് ആത്മഹത്യ ചെയ്ത അഭിഭാഷകയുടെയും മക്കളുടെയും സംസ്കാരം ഇന്ന്

