Site iconSite icon Janayugom Online

കൊയിലാണ്ടിയില്‍ സിപിഐഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: ഒരാള്‍ കസ്റ്റഡിയില്‍

murdermurder

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഐഎം സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിലാഷ് പെരുവട്ടൂർ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. പി വി സത്യനാഥൻ (64) ആണ് വെട്ടേറ്റു മരിച്ചത്. 

സംഭവത്തിനുപിന്നാലെ പ്രതി ഇന്നലെ തന്നെ പൊലീസിൽ കീഴടങ്ങിയിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രി അമ്പലമുറ്റത്തുവച്ചാണ് സത്യനാഥന് വെട്ടേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും. മൃതദേഹം പൊതുദർശനത്തിനു ശേഷം സംസ്കരിക്കും. 

കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. രാവിലെ 6 മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകീട്ട് 6 മണിയോടെ അവസാനിക്കും. 

Eng­lish Sum­ma­ry: Koy­i­lan­di CPIM leader hacked to death inci­dent: One in custody

You may also like this video

Exit mobile version