Site iconSite icon Janayugom Online

കോഴിക്കോട് കോർപറേഷൻ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോഴിക്കോട് കോർപറേഷൻ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 76 വാർഡുകളിൽ 73 ഇടത്തെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സിപിഐ(എം) 57 വാർഡുകളിലാണ് മത്സരിക്കുന്നത്. ഘടകകക്ഷികളായ സിപിഐ, ആർജെഡി എന്നിവ അ‍ഞ്ച് വാർഡുകളിൽ വീതം മത്സരിക്കും. എൻസിപി മൂന്നും ജെഡിഎസ് രണ്ടും കേരള കോൺഗ്രസ് (എം), ഐഎൻഎൽ, നാഷണൽ ലീഗ്, കോൺഗ്രസ് എസ് എന്നീ കക്ഷികൾ ഒന്നു വീതം വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തും. 

Exit mobile version