കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കുന്നതും സംവിധായകനുമായ വി എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല. പുതിയ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് വി എം വിനുവിന് വോട്ടവകാശം നഷ്ടമായെന്ന വിവരം പുറത്തുവരുന്നത്. അദ്ദേഹം കോർപ്പറേഷനിലെ കല്ലായി ഡിവിഷനിൽ പ്രചാരണം തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് സ്വന്തം വോട്ടവകാശം നഷ്ടമായെന്ന തിരിച്ചടി കോൺഗ്രസിന് നേരിടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി; കോഴിക്കോട് മേയർ സ്ഥാനാർത്ഥി വി എം വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ല

