ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുനീറ എന്ന യുവതിക്കായിരുന്നു വെട്ടേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുനീറയുടെ മരണം. സംഭവത്തിൽ ഭർത്താവ് എം കെ ജബ്ബാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വെട്ടുകത്തികൊണ്ടാണ് ജബ്ബാർ മുനീറയെ ആക്രമിച്ചത്. മുനീറയുടെ തലക്കും കഴുത്തിനും കൈകൾക്കുമാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുനീറ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കോഴിക്കോട് ഭർത്താവിന്റെ വെട്ടേറ്റ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു

