Site iconSite icon Janayugom Online

കോഴിക്കോട് ഉരുള്‍പൊട്ടല്‍; കവിഞ്ഞൊഴുകി ഇരുവഴിഞ്ഞിപ്പുഴ

കോഴിക്കോട് മറിപ്പുഴയിലെ ഉള്‍ക്കാട്ടില്‍ ഉരുള്‍പൊട്ടിയെന്ന് റിപ്പോര്‍ട്ട്. ഇരുവഴിഞ്ഞിപ്പുഴയുടെ മുകള്‍ ഭാഗത്തായാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉള്‍വനത്തില്‍ ആയതിനാല്‍ ആളപായമില്ല. കോഴിക്കോട് ജില്ലയിലെ തിരുമ്പാടി പഞ്ചായത്തിലെ മറിപ്പുഴ മുത്തപ്പന്‍പുഴയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇന്നലെ വൈകീട്ട് 6 മണിക്ക് ശേഷമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.

മേഖലയില്‍ ഈ സമയത്ത് ശക്തമായി മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉരുള്‍പ്പൊട്ടല്‍. മഴ തുടരുന്നതിനാല്‍ ഇരുവഴിഞ്ഞിപ്പുഴയുടെ ഇരുകരകളും കവിഞ്ഞൊഴുകുകയാണ്. ഇരുവഴിഞ്ഞി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Eng­lish sum­ma­ry; Kozhikode Land­slide; over­flow­ing Iruvazhanjippuzha

You may also like this video;

Exit mobile version