Site iconSite icon Janayugom Online

ഭക്ഷണത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥത; കോഴിക്കോട് 31 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട് സ്കൂളിൽ ഭക്ഷ്യ വിഷബാധ. ഭക്ഷണം കഴിച്ച 31 വിദ്യാർത്ഥികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. മരുതോങ്കര അംബേദ്കർ റസിഡൻസ് സ്കൂളിലാണ് സംഭവം. രാത്രി വിദ്യാർത്ഥികൾ കഴിച്ച ചിക്കൻ കറിയിൽ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടായെന്നാണ് സംശയം. ഇവരെ ആശുപത്രിയില്‍ ഉടൻ പ്രവേശിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ സ്കൂളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. 

Exit mobile version