Site iconSite icon Janayugom Online

കോഴിക്കോട് നഗരസഭയുടെ പണം തട്ടിയ സംഭവം: പിഎൻബി ശാഖയിലേക്ക് എൽഡിഎഫ് മാർച്ച്

ldfldf

കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നും പഞ്ചാബ് നാഷണൽ ബങ്കിന്റെ മുൻ സീനിയർ മാനേജർ പണം തട്ടിയെടുത്തതിലും ബാങ്ക് പണം ഉടനെ തിരികെ നൽകണമെന്നാവശ്യപ്പെട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിൽ സർക്കിൾ ഓഫീസിനുമുന്നിലും ബാങ്ക് ശാഖകൾക്ക് മുന്നിലും ഉപരോധം തീർത്തു. ഗോവിന്ദപുരം സർക്കിൾ ഓഫീസിന് മുന്നിൽ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. കിഴക്കെ നടക്കാവിലെ എരഞ്ഞിപ്പാലം ശാഖക്ക് മുന്നിൽ നടന്ന ഉപരോധസമരം സിപിഐഎം ജില്ലാ കമ്മറ്റിയംഗം ടി പി ദാസൻ ഉദ്ഘാടനം ചെയ്തു. ലിങ്ക്റോഡ് ശാഖയ്ക്ക് മുന്നിൽ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടിമേയർ സി പി മുസഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

കോർപ്പറേഷൻ അക്കൗണ്ട് തട്ടിപ്പിൽ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറിയാണ് പരിശോധനയിൽ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. വിവിധ അക്കൗണ്ടുകളിൽ നിന്നും തിരിച്ചും മറിച്ചും ഇടപാടുകൾ നടത്തിയതിനാൽ ബാങ്ക്, കോർപ്പറേഷൻ രേഖകൾ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കുകയാണ്. കേസിലെ പ്രതി എം പി റിജിലിന്റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോർപ്പറേഷന്റെ പരാതി. ഇതിനിടെ ചില സ്വകാര്യ വ്യക്തികളം പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 

എം പി റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ കോടതി ഈ മാസം എട്ടിന് വിധി പറയും. ഇക്കഴിഞ്ഞ നവംബര്‍ 29 മുതൽ റിജിൽ ഒളിവിലാണ്. 

Eng­lish Sum­ma­ry: Kozhikode munic­i­pal mon­ey embez­zle­ment inci­dent: LDF march to PNB branch

You may also like this video

Exit mobile version