കടലിൽ തിരയില്‍ പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചാമുണ്ടിവളപ്പ് സ്വദേശി സുലൈമാന്റെ മകൻ മുഹമ്മദ് സെയ്ദ് (14) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ കുളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി.
കോഴിക്കോട് കോതിപാലത്ത് ഇന്നലെയാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് നാലുപേരെയും രക്ഷപ്പെടുത്തിയത്. എന്നാല്‍, മുഹമ്മദ് സെയ്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
English Summary: Kozhikode student drowned
You may also like this video