Site iconSite icon Janayugom Online

കോഴിക്കോട് വിജിൽ കൊലപാതക കേസ്; രണ്ടാം പ്രതി രഞ്ജിത് തെലങ്കാനയിൽ പിടിയിൽ

എലത്തൂർ വിജിൽ കൊലപാതകക്കേസിലെ രണ്ടാം പ്രതി പിടിയിൽ. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. തെലങ്കാനയിലെ കമ്മത്ത് നിന്നുമാണ് രഞ്ജിത്തിനെ പിടികൂടിയത്. കേസിലെ ഒന്നും മൂന്നും പ്രതികൾ നേരത്തെ പിടിയിലായിരുന്നു. വിജിലിൻ്റെ ഉറ്റ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വെങ്ങേരി സ്വദേശി ദീപേഷ് എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.

പിടിയിലായ പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞദിവസം വിജിലിന്റേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഏഴാമത്തെ ദിവസമാണ് മൃതദേഹവിശിഷ്ടങ്ങൾ കണ്ടെത്തുന്നത്. പല്ല്, നട്ടെല്ല് തുടങ്ങിയ അസ്ഥികളാണ് സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെടുത്തത്. 

Exit mobile version