കെപിഎസിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2025 ജനുവരി 3,4 തിയതികളിൽ ആലപ്പുഴ എസ് എൻ ഗുരുമന്ദിരത്തിൽ വെച്ച് അഖിലകേരള അമച്വർ നാടകമത്സരം സംഘടിപ്പിക്കുന്നു. മത്സര വിജയികൾക്ക് ഒന്നാംസമ്മാനം 15,000 രൂപയും രണ്ടാംസമ്മാനം 10,000 രൂപയും മൂന്നാംസമ്മാനം 5000 രൂപയുംനൽകും.
കൂടാതെ മികച്ച നടൻ, നടി, രചയിതാവ്, സംവിധായകൻ എന്നിവർക്കും സമ്മാനങ്ങൾ നൽകും. താൽപ്പര്യമുള്ളവർ നാടകത്തിന്റെ സ്ക്രിപ്റ്റ് ആർ സുരേഷ്, ജനറൽ കൺവീനർ , കെപിഎസിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി, ന്യൂമോഡൽ കയർമാറ്റ്സ് ആന്റ് മാറ്റിംഗ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി,നമ്പർ- 524,സിസിഎൻബി റോഡ്, സീവ്യൂ വാർഡ് ആലപ്പുഴ എന്ന വിലാസത്തിൽ 20 ന് മുൻപ് അയക്കണം.
ഫോൺ9497029618,9847743982