Site iconSite icon Janayugom Online

കെപിസിസി ഡിജിറ്റല്‍ മീഡിയയെ ചൊല്ലി വിഴുപ്പലക്കല്‍; നേതാക്കള്‍ പല തട്ടില്‍ , അതൃപ്തിയുമായി എഐസിസി

കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയയെ ചൊല്ലി പരസ്പരം വാളോങ്ങുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രം ഡിജിറ്റല്‍ മീഡിയ വിഭാഗത്തെ ഉപയോഗിച്ചിരുന്നൂവെന്നാണ് നേരത്തെയുള്ള പരാതി. പക്ഷെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തോടെ സതീശനും ഇവരെ തള്ളിപ്പറയേണ്ടിവന്നു. വിവാദങ്ങള്‍ കൈവിട്ട് പോയതോടെ സതീശന്‍ ഡിജിറ്റല്‍ മീഡിയ സെല്ലിനെ തള്ളിപ്പറഞ്ഞ് സ്വരക്ഷ നേടാന്‍ ശ്രമിക്കുന്നതില്‍ കെപിസിസി നേതൃത്വത്തിനും അതൃപ്തി ഉണ്ട്. സതീശന്‍— ഷാഫി ‑രാഹുല്‍ പവര്‍ ഗ്രൂപ്പിന്റെ വഴിവിട്ട നീക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.രാഹുല്‍ മാങ്കൂട്ടത്തില്‍ മുതല്‍ ബീഹാര്‍-ബീഡി വിവാദങ്ങളില്‍ വരെ സൈബര്‍ ആക്രമണ ഭീതിയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍.

എതിര്‍ അഭിപ്രായം പറയുന്ന നേതാക്കളെ സോഷ്യല്‍ മീഡിവഴി വലിയ അധിക്ഷേപമാണ് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ തന്നെ നടത്തുന്നതെന്നാണ് പരാതി.രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ശക്തമായ നിലപാട് എടുത്ത വനിതാ നേതാക്കളെ അടക്കം ഈ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. പല നേതാക്കളും നേതൃത്വത്തിന് ഇക്കാര്യത്തില്‍ പരാതി നല്‍കി. കെപിസിസി ഡിജിറ്റല്‍ മീഡിയ സംഘത്തിന്റെ രഹസ്യപിന്തുണ ഇവര്‍ക്കുണ്ടെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പരാതി. ഹൈക്കമാന്‍ഡിനും വിവാദങ്ങളില്‍ വലിയ അതൃപ്തി ഉണ്ട്.ഡിജിറ്റല്‍ വിഭാഗത്തെ പ്രതിപക്ഷ നേതാവ് കൈയ്യൊഴിഞ്ഞതോടെ സൈബര്‍ വിഭാഗം സതീശനിട്ടുകൊട്ടുകൊടുത്തു ഡിജിറ്റല്‍ മീഡിയ വിഭാഗം സൈബര്‍ ഗുണ്ടകകളെന്നാണ് ഇപ്പോള്‍ വി ഡി പക്ഷത്തിന്റെ നിലപാട്. സൈബര്‍ ആക്രമണം നടത്തുന്നതായും വി ഡി സതാശൻ. വിഷയത്തില്‍ ഇടപെടാതെ നില്‍ക്കുകയാണ് കെപിസിസി. പാര്‍ട്ടിയില്‍ കൂടുതല്‍ ഒറ്റപ്പെട്ടിരിക്കുകയാണ് വി ഡി സതീശന്‍. 

കോണ്‍ഗ്രസിനുള്ളിലെ സൈബര്‍ തല്ലില്‍ മുതിര്‍ന്ന നേതാക്കള്‍ക്കും എ ഐ സി സിക്കും കടുത്ത അതൃപ്തിയുമുണ്ട്.കോണ്‍ഗ്രസില്‍ ഡിജിറ്റല്‍ മീഡിയ സെല്ലിനെ ചൊല്ലി വിവാദം പുകയുന്നു. പാര്‍ട്ടിക്ക് ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. അനവസരത്തിലുള്ള പരാമര്‍ശമാണ് പ്രതിപക്ഷ നേതാവ് നടത്തിയത് എന്നാണ് വിമര്‍ശനം. വിടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടുമില്ല, രാജി വെച്ചിട്ടുമില്ലെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്.

ചുമതലക്കാരന്‍ അല്ലല്ലോ പോസ്റ്റ് ഇടുന്നതെന്നും തെറ്റ് കണ്ടപ്പോള്‍ അത് പിന്‍വലിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിടി ബല്‍റാമുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്. ഇന്നലെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. കെപിസിസി പ്രസിന്റുമായും ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. അദ്ദേഹത്തെ ആരും പുറത്താക്കിയിട്ടുമില്ല. അദ്ദേഹം രാജി വച്ചിട്ടുമില്ല. ചുമതലക്കാരനല്ലല്ലോ പോസ്റ്റ് ഇടുന്നത്. മറ്റ് സഹപ്രവര്‍ത്തകര്‍ ഉണ്ടാകുമല്ലോ. തെറ്റാണെന്ന് കണ്ടപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു. അത്രയേ ഉള്ളു ചെന്നിത്തല പറയുന്നു

വിഡി സതീശന്‍ ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ല എന്ന് പറഞ്ഞതിന്റെ തൊട്ടു പിറ്റേ ദിവസമായ ഇന്നലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വാര്‍ത്തക്കുറിപ്പിലൂടെ ഡിജിറ്റല്‍ മീഡിയ സെല്‍ പ്രവര്‍ത്തിക്കുന്നു എന്ന കാര്യം വ്യക്തമാക്കിയത്. ഇതോടെ വി.ഡി സതീശന്‍ വീണ്ടും പ്രതിരോധത്തിലായി. പ്രതിപക്ഷ നേതാവിന്റെ ഈ പരാമര്‍ശത്തില്‍ സമൂഹമാധ്യമങ്ങളിലും എതിര്‍പ്പുയരുന്നുണ്ട്. മീഡിയ സെല്‍ അംഗങ്ങള്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തി. വി.ഡി സതീശന്‍ സ്വന്തം ഇമേജ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. എന്നാല്‍, സതീശനെ അനുകൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ സജീവമാണ്. 

Exit mobile version