Site iconSite icon Janayugom Online

ഡിസിസികളിൽ നേതൃമാറ്റത്തിനൊരുങ്ങി കെപിസിസി; ഇന്ന് ഡൽഹിയിൽ യോഗം ചേരും

ഡിസിസികളിൽ നേതൃമാറ്റത്തിനൊരുങ്ങി കെപിസിസി. ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ ഇതിന് അന്തിമ രൂപമാകും.
സംസ്ഥാനത്തെ പത്ത് ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ഡിസിസി അധ്യക്ഷന്മാര്‍ക്കാണ് മാറ്റമില്ലാത്തത്. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതുകൊണ്ടാണ് പുനഃസംഘടനയില്‍ നിന്ന് നാല് ഡിസിസികളെ ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ ചില ഭാരവാഹികളെയെങ്കിലും മാറ്റാനും സാധ്യതയുണ്ട്. 

പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഡിസിസികളിലെ നേതൃമാറ്റം കൊണ്ടുവരുന്നത്. കെപിസിസി ഭാരവാഹികളെ ഉടന്‍ തീരുമാനിക്കുമെന്നാണ് വിവരം. ആരാണ് ചുമതലകളിലേക്ക് വരേണ്ടത് എന്നത് സംബന്ധിച്ച് ഇന്നലെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ജംബോ കമ്മിറ്റി ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. യോഗങ്ങള്‍ പോലും കൃത്യമായി വിളിച്ചുചേര്‍ക്കുന്നില്ല. മാത്രമല്ല പലരും ചുമതലകള്‍ അലങ്കാരമായി മാത്രമാണ് കാണുന്നത്. കൃത്യമായി പ്രവര്‍ത്തനരംഗത്തും ഉണ്ടാകുന്നില്ല. അതിനാല്‍ ഭാരവാഹികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

Exit mobile version