Site iconSite icon Janayugom Online

പിഎസ്‌സിയില്‍ അഭിമുഖവും പ്രമാണപരിശോധനയും

കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (ജൂനിയർ) (പട്ടികവർഗം) (കാറ്റഗറി നമ്പർ 567/2021) തസ്തികയിലേക്ക് 22ന് പിഎസ്‍സി ആസ്ഥാന ഓഫിസിൽ വച്ച് രാവിലെ 8.45ന് പ്രമാണപരിശോധനയും 10.15ന് അഭിമുഖവും നടത്തും.

കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (ജൂനിയർ) (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 271/2021) തസ്തികയിലേക്ക് 23ന് രാവിലെ 10 മണിക്ക് പ്രമാണപരിശോധനയും ഉച്ചയ്ക്ക് 12 മണിക്ക് അഭിമുഖവും 24ന് രാവിലെ എട്ട് മണിക്ക് പ്രമാണപരിശോധനയും രാവിലെ 9.30ന് അഭിമുഖവും നടത്തും.

കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (സീനിയർ) (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 267/2021) തസ്തികയിലേക്ക് 24ന് രാവിലെ ഒമ്പത് മണിക്ക് പ്രമാണപരിശോധനയും 11ന് അഭിമുഖവും നടത്തും.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്സ്) ലക്ചറർ ഇൻ കൊമേഴ്സ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 111/2020) തസ്തികയിലേക്ക് 31ന് രാവിലെ എട്ട് മണിക്ക് പ്രമാണപരിശോധനയും 9.30ന് അഭിമുഖവും നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഹാജരാകണം.

പ്രമാണപരിശോധന

കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൊളിറ്റിക്കൽ സയൻസ് (കാറ്റഗറി നമ്പർ 297/2019) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് നാളെ രാവിലെ 10. 30ന് പിഎസ്‍സി ആസ്ഥാന ഓഫിസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്ക് ഇത് സംബന്ധിച്ച് പ്രൊഫൈൽ/എസ്എംഎസ് സന്ദേശം നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ രണ്ട് ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546324).

ഫയർ ആന്റ് റെസ്ക്യൂ സർവീസ് വകുപ്പിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫിസർ (ഡ്രൈവര്‍) (ട്രെയിനി) (കാറ്റഗറി നമ്പർ 36/2020), കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 275/2020) തസ്തികകളിലേക്ക് 14, 15 തീയതികളിൽ രാവിലെ 10. 30ന് പിഎസ്‍സി ആസ്ഥാന ഓഫിസിൽ വച്ച് പ്രമാണപരിശോധന നടത്തും.

കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്‍ടി ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 254/2021) തസ്തികയിലേക്ക് 21,22,23 തീയതികളിൽ പിഎസ്‍സി കൊല്ലം ജില്ലാ ഓഫിസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്ക് ഇത് സംബന്ധിച്ച് പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ കൊല്ലം ജില്ലാ ഓഫിസുമായി ബന്ധപ്പെടണം.

വകുപ്പുതല പരീക്ഷ — ഫലം പ്രസിദ്ധീകരിച്ചു കേരള ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റ് (സ്പെഷ്യൽ ടെസ്റ്റ്) മേയ് 2022 വകുപ്പുതല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

വകുപ്പുതല ഓൺലൈൻ പരീക്ഷ ജനുവരി 2023 വകുപ്പുതല പരീക്ഷാ വിജ്ഞാപനപ്രകാരം 18, 19, 20, 22, 24 തീയതികളിൽ ഓൺലൈനായി നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റിൽ പറയുന്ന പ്രകാരം നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും പരീക്ഷയ്ക്ക് ഹാജരാകണം.

 

Eng­lish Sam­mury: Ker­ala psc inter­view sched­ule 2023 march

 

Exit mobile version