എഴുപതുകളിലെ തീക്ഷ്ണണമായ വിപ്ലവ യുവജനപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുക വഴി നാടിന്റെ വികസന പ്രവർത്തനങ്ങളിൽ നായകത്വം വഹിച്ച വ്യക്തിയാണ് അഡ്വ കെ ആർ രാധാകഷ്ണൻ നായരെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി പി ഐ യുടെ ആദ്യ കാല പ്രവർത്തകനായിരുന്ന അഡ്വക്കേറ്റ് കെ ആർ രാധാകൃഷ്ണൻ നായരുടെ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫിൽ ഒരുമിച്ചു പ്രവർത്തിച്ച കാലത്ത് അദ്ദേഹത്തിന്റെ സ്നേഹവും കരുതലും ലഭിക്കാൻ തനിക്ക് കഴിഞ്ഞതായും കാനം പറഞ്ഞു.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ആദ്യ കാല പ്രവർത്തകനും അഭിഭാഷകനുമായിരുന്ന അഡ്വ: കെ.ആർ രാധാകൃഷ്ണൻ നായരുടെ അനുസ്മരണ സമ്മേളനംഇളമണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംസിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ അദ്ധ്യക്ഷത വഹിച്ചു. സിപി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. അഡ്വ: അടൂർ പ്രകാശ് എം.പി,സിപിഐ മുതിര്‍ന്ന ആംഗം വൈ തോമസ്, സി പി ഐ (എം) ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, അടൂർ നഗരസഭ ചെയർമാൻ ഡി സജി, സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, ജില്ലാ എക്സി അംഗങ്ങളായ അടൂർ സേതു, അരുൺ കെ എസ്. മണ്ണടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസി ധരൻ പിള്ള, കേരള മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം എം പി .മണിയമ്മ, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി രാജഗോപാലൻ നായർ,സിപിഎം ജില്ലാ കമ്മിറ്റി അംഗം പ്രൊഫ കെ മോഹൻ കുമാർ, ഡി സി സി സെക്രട്ടറി ഡി .ഭാനു ദേവൻസി പി ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ജില്ലാ കൗൺസിൽ അംഗം കുറുമ്പകര രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മഞ്ജു, സി.പി ഐ ജില്ലാ കൗൺസിൽ അംഗം ജി.രാധാകൃഷ്ണൻ, ബി ജെ പി മണ്ഡലം സെക്രട്ടറി സതീഷ് കുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം കെ വാമൻ, സി പി ഐ ഇളമണ്ണൂർ കമ്മിറ്റി സെക്രട്ടറി സുഭാഷ് കുമാർ, അഡ്വ. വിശ്വനാഥന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവികുഞ്ഞമ്മ, കുന്നിട ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. വേണുഎന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
English Summary: KR: Kanam Rajendran is the person who led the revolutionary youth movement in the seventies
You may like this video also