Site iconSite icon Janayugom Online

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വികസന പദ്ധതി; 26.58 കോടി അനുവദിച്ചു

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 26,58,53,104 രൂപയുടെ പ്രൊപ്പോസലിന് കാബിനറ്റ് അംഗീകാരം ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി പരിഗണിക്കാൻ തീരുമാനിച്ചിട്ടുള്ള ഈ പ്രൊപ്പോസലിൽ വിപുലമായ നിർമാണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമാണം, ഷൂട്ടിങ്ങിന് ആവശ്യമായ തൊറാഫ ഫ്ലോർ നിർമാണം, ആംഫി തീയറ്റർ നിർമാണം, നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ, മഴവെള്ള സംഭരണത്തിനുള്ള സംവിധാനം എന്നിവ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, സൗരോർജ്ജ പ്ലാന്റിന്റെയും വഴിവിളക്കുകളുടെയും സ്ഥാപനം, സെൻട്രലൈസ്ഡ് സ്റ്റോർ, ബയോഗ്യാസ് പ്ലാന്റ്, മ്യൂസിക് സ്റ്റുഡിയോ, പുതിയ ഷൂട്ടിംഗ് ഫ്ലോറിനായുള്ള സ്ഥലം വാങ്ങൽ തുടങ്ങിയവയും വികസന പദ്ധതിയിൽ ഉൾപ്പെടുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version