Site iconSite icon Janayugom Online

ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകനയോഗം കൃഷ്ണദാസ് പക്ഷം ബഹിഷ്കരിച്ചു

BJPBJP

തെരഞ്ഞെടുപ്പില്‍ പരസ്പരം കാലുവാരലുകള്‍ നടന്നതായി ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിക്കുമ്പോള്‍ സംസ്ഥാന ബിജെപിയുടെ ഗ്രൂപ്പ് വീണ്ടും ശക്തമാകുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും,സംസ്ഥാ പ്രസിഡന്റ് കെ സുരേന്ദ്രനും നയിക്കുന്ന ഗ്രൂപ്പും, മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ദാസ്, എം ടി രമേശ് എന്നിവര്‍ നയിക്കുന്ന ഗ്രൂപ്പുകളുമാണ് തെരഞ്ഞുപ്പില്‍ പോര്‍ വിളിയുമായി രംഗത്തു വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനയോഗം കൃഷ്ണദാസ് പക്ഷം ബഹിഷ്കരിച്ചത് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപി നാല് സീറ്റിൽ വിജയിക്കുമെന്നും രണ്ടു സീറ്റിൽ രണ്ടാം സ്ഥാനത്ത് വരുമെന്നും സംസ്ഥാന ഭാരവാഹി യോഗത്തിൽ വിലയിരുത്തല്‍ നടത്തിയത് പാര്‍ട്ടി അണികളില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്.

എന്ത് അടിസ്ഥാനത്തിലാണ് ഇപ്പോല്‍ ഇങ്ങനെയൊരു വിലയിരുത്തലെന്നും അവര്‍ പറയുന്നു. കേരളത്തിലെ ജനങ്ങളില്‍ നിന്നും ബിജെപി ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എല്ലാ മണ്ഡലത്തിലും മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുമെന്നു മാത്രമല്ല പല മണ്ഡലങ്ങളിലും വോട്ട് കുറയുമെന്നും അവര്‍ പറയുന്നു. വോട്ടുകള്‍ ആര്‍ക്ക്കൊടുത്തു എന്നു നേതൃത്വം തെരഞ്ഞെടുപ്പ് റിസള്‍ട്ടിനുശേഷം പറയേണ്ടി വരുമെന്നും ഇക്കൂട്ടര്‍ പറയുന്നു.

തിരുവനന്തപുരം, തൃശൂർ, ആറ്റിങ്ങൽ, പത്തനംതിട്ട, മണ്ഡലങ്ങളിലാണ് പാർട്ടി വിജയം പ്രതീക്ഷിക്കുന്നത്. ആലപ്പുഴയിലും പാലക്കാടും പാർട്ടി രണ്ടാമതെത്തും എന്നും വിലയിരുത്തലുണ്ടായി. തെരഞ്ഞെടുപ്പ് സമയത്ത് പലർക്കുമെതിരെ വ്യക്തിഹത്യയുണ്ടായെന്ന് കെ സുരേന്ദ്രൻ ഭാരവാഹി യോഗത്തിൽ പറഞ്ഞു. ഇതിനിടെ ഔദ്യോഗിക പക്ഷത്തിനെതിരെ കൃഷ്ണദാസ് പക്ഷം നിലപാട് കടുപ്പിക്കുകയാണ്. പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ, എന്നീ മുതിർന്ന നേതാക്കൾ അവലോകന യോഗം ബഹിഷ്കരിച്ചു. ഔദ്യോഗിക പക്ഷത്തല്ലാത്ത സ്ഥാനാർത്ഥികൾക്കെതിരെ വന്ന ആരോപണങ്ങളെ പ്രതിരോധിച്ചില്ല എന്ന് ഇവർ ആരോപിച്ചു. പകരം എതിരാളികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുരളീധരപക്ഷം സ്വീകരിച്ചത്. സ്ഥാനാർത്ഥികൾക്കെതിരെ വ്യക്തിഹത്യ നടത്തിയവരെയും ശോഭ സുരേന്ദ്രന്റെ സ്ത്രീത്വത്തെ അപമാനിച്ചവരെപ്പോലും പ്രോത്സാഹിപ്പിച്ചു എന്നും കൃഷ്ണദാസ് പക്ഷം പറഞ്ഞു.

തെരെഞ്ഞെടുപ്പ് സമയത്തു പോലും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഔദ്യോഗിക നേതൃത്വം പെരുമാറിയതിൽ കടുത്ത അതൃപ്തിയിലാണ് കൃഷ്ണദാസ് പക്ഷം. കെ സുരേന്ദ്രനും വി മുരളീധരനും ഔദ്യോഗികപക്ഷത്തല്ലാത്ത സ്ഥാനാർത്ഥികളുടെ വിജയസാധ്യതയെ ബാധിക്കുന്ന തരത്തിൽ സംഘടനാപരമായ നീക്കം നടത്തിയെന്ന് കൃഷ്ണദാസ് പക്ഷം ആരോപിച്ചു. 

കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും പ്രകാശ് ജാവദേക്കർ യഥാസമയം വിഷയത്തിൽ ഇടപെട്ടില്ല. തെരെഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തുനിന്ന് കെ സുരേന്ദ്രനെ നീക്കാൻകൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടേക്കും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും വി മുരളീധരന്റെ നേതൃത്വത്തിൽ ബിജെപി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമം നടന്നുവെന്ന മാധ്യമ വാർത്ത പാർട്ടി പരിശോധിക്കണമെന്ന് കൃഷ്ണദാസ് വിഭാഗത്തിലെ നേതാക്കള്‍ ആവശ്യപ്പെട്ടു 

Eng­lish Summary:
Krish­nadas side boy­cotted BJP’s elec­tion review meeting

You may also like this video:

Exit mobile version