Site iconSite icon Janayugom Online

നടന്‍ കൃഷ്ണകുമാറും ബിജെപി വിടുന്നു

നടന്‍ കൃഷ്ണകുമാറും ബിജെപി വിടുന്നുവെന്ന് സൂചന. തിരുവനന്തപുരത്ത് ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരെ കാണുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ പങ്കെടുത്ത ചടങ്ങില്‍ അവഗണിക്കപ്പെട്ടെന്നാരോപിച്ച് കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറും ബിജെപി വിടുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകരെ വേദിയില്‍ ഇരുത്തിയിട്ടും ബിജെപി നാഷണല്‍ കൗണ്‍സില്‍ അംഗമായ തനിക്ക് വേദിയില്‍ സ്ഥാനം കിട്ടാത്തതിനെ തുടര്‍ന്നാണ് കൃഷ്ണകുമാര്‍ പ്രതിഷേധമറിയിച്ചത്. ജില്ലയില്‍ പാര്‍ട്ടിയ്ക്കുള്ളിലെ ഗ്രൂപ്പിന്റെ ഭാഗമായുള്ള നേതാക്കള്‍ക്കെല്ലാം വേദിയില്‍ സ്ഥാനം നല്‍കിയിരുന്നു.

തിരുവനന്തപുരംസീറ്റ് നോട്ടമിട്ടിരുന്ന ജില്ലയിലെ ഒരു നേതാവിന് കൃഷ്ണകുമാറിന് സീറ്റ് നല്‍കുന്നതിനോട് തത്പര്യമുണ്ടായിരുന്നില്ല. നഡ്ഡ പങ്കെടുക്കുന്ന വിശാല്‍ ജനസഭയിലേക്ക് കൃഷ്ണകുമാറിനെ സംസ്ഥാന നേതാക്കള്‍ ക്ഷണിച്ചിരുന്നില്ല എന്നാണ് വിവരം. എന്നാല്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ പ്രകാശ് ജാവ്ദേക്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൃഷ്ണകുമാര്‍ ചടങ്ങിനെത്തിയത്.

പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള അവഗണനയെ തുടര്‍ന്ന് സംവിധായകന്മാരായ അലി അക്ബറും രാജസേനനും നടന്‍ ഭീമന്‍ രഘുവും ബിജെപിയില്‍നിന്ന് രാജിവെച്ചിരുന്നു.

Eng­lish Sum­ma­ry: krish­naku­mar like­ly to quit bjp
You may also like this video

Exit mobile version