Site iconSite icon Janayugom Online

വൈദ്യുതലൈനിന് താഴെ കൃഷി ചെയ്ത വാഴകൾ വെട്ടിക്കളഞ്ഞ് കെഎസ്ഇബി

കോതമംഗലത്ത് വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിന് സമീപം കൃഷി ചെയ്ത വാഴകൾ കെഎസ്ഇബി അധികൃതർ വെട്ടിക്കളഞ്ഞതായി പരാതി. കർഷകൻ അനീഷ് തോമസിന്റെ കോതമംഗലം വാരപ്പെട്ടിയിൽ ഹൈടെൻഷൻ വൈദ്യുതലൈനിന് താഴെ കൃഷി ചെയ്ത വാഴകളാണ് വെട്ടിനശിപ്പിച്ചത്.

മുന്നറിയിപ്പില്ലാതെയാണ് വാഴകൾ നശിപ്പിച്ചതെന്നും നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും അനീഷ് തോമസ് പറഞ്ഞു. ഓണ വിപണി ലക്ഷ്യമിട്ടുള്ള വാഴ കൃഷിയാണ് നശിപ്പിച്ചതെന്നും അനിഷ് തോമസ് പറഞ്ഞു.

220 കെ.വി ലൈനിന് താഴെയായി നിന്ന 406 വാഴകളാണ് വെട്ടിയത്. ഭൂരിഭാഗം വാഴകളും കുലച്ച നിലയിലായിരുന്നു. ഹൈടെൻഷൻ ലൈനിൽ നിന്നും ഷോർട്ട് സർക്യൂട്ട് സംഭവിക്കാൻ സാധ്യത ഏറെയുള്ളതിനാലാണ് കെ എസ് ഇ ബി നടപടി എന്നാണ് വിവരം.

എന്നാല്‍ മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. വിഷയത്തില്‍ മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി പരിഗണിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉചിതമായ സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: KSEB cuts bananas grown under pow­er lines
You may also like this video

Exit mobile version