കൈക്കൂലി വാങ്ങിക്കാൻ ശ്രമിച്ച കെഎസ്ഇബി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. അഴീക്കോട് ഓഫീസിലെ സബ് എൻജിനീയർ ജോ ജോസഫിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. കണ്ണൂരിലാണ് സംഭവം. പിടിക്കപ്പെട്ടപ്പോള്‍ കൈക്കൂലി വാങ്ങിയ നോട്ടുകള്‍ ഇയാള്‍ വിഴുങ്ങി. തുടര്‍ന്ന് ജോ ജോസഫിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
പൂതപ്പാറ സ്വദേശിയുടെ വീടിന് മുന്നിലെ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ജോ ജോസഫ് പണം ആവശ്യപ്പെട്ടത്. ഈ മാസം 10ന് ലൈൻ നീക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ ഷുക്കൂർ അപേക്ഷ സമർപ്പിച്ചിരുന്നു. സബ് എൻഞ്ചിനീയറായ ജോസഫിനോട് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കാൻ മുതിർന്ന ഉദ്യോഗസ്ഥൻ നിർദ്ദേശം നൽകി. തുടർന്ന് പോസ്റ്റ് മാറ്റി ഇടുന്നതിന് 5,550 രൂപ ഫീസ് അടയ്ക്കണമെന്ന് അബ്ദുൽ ഷുക്കൂറിനോട് ആവശ്യപ്പെട്ടു.
ഫീസ് അടച്ച ശേഷം ജോസഫ് ഷുക്കൂറിനെ വീണ്ടും ബന്ധപ്പെട്ടു. എന്നാല്‍ തനിക്ക് എറണാകുളത്തേക്ക് ട്രാൻസ്ഫർ ആണെന്നും, കാണേണ്ട രീതിയിൽ കണ്ടാൽ ഇന്ന് തന്നെ ഇലക്ട്രിക് പോസ്റ്റ് മാറ്റിയിടാൻ സാധിക്കുമെന്നും ഇല്ലെങ്കിൽ മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും അറിയിച്ചു. തുടര്‍ന്ന് വിജിലൻസ് സംഘം അബ്ദുൽ ഷുക്കൂറിന്റെ വീടിനു സമീപം വച്ച് പിടികൂടുകയായിരുന്നു.
English Summary: KSEB officer arrested for accepting bribe
You may also like this video