Site iconSite icon Janayugom Online

അപകടാവസ്ഥയില്‍ നിന്ന പോസ്റ്റ് കെഎസ്ഇബി ബലപ്പെടുത്തി; ജനയുഗം ഇംപാക്ട്

അപകടാവസ്ഥയില്‍ നിന്ന വൈദ്യുതി പോസ്റ്റ് സറ്റേകള്‍ സ്ഥാപിച്ച് ബലപ്പെടുത്തുവാന്‍ കെഎസ്ഇബി യെകൊണ്ട് നടപടി എടുപ്പിച്ച് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഭരണസമതി. ജനയുഗം വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഏത് സമയത്തും തകര്‍ന്ന് വീഴാവുന്ന രീതിയില്‍ നിന്ന കലുങ്കിന്റെ കെട്ട് പൊളിച്ച് പണിയുന്നതിന്റെ ഭാഗമായി ഇതിന്റെ മുകളില്‍ നിന്ന 11 കെവി ഇരുമ്പ് പോസ്റ്റിന് സ്‌റ്റേ സ്ഥാപിക്കേണ്ടതായി ഉണ്ടായിരുന്നു. കഴിഞ്ഞ ആറ് മാസത്തിലധികമായി പ്രദേശവാസികള്‍ ഈ ആവശ്യമായി നെടുങ്കണ്ടം കെഎസ്ഇബി ഓഫീസ് കയറി ഇറങ്ങിയെങ്കിലും നടപടി ഉണ്ടായില്ല. ജനയുഗത്തിലെ വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍, വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍, വാര്‍ഡ് മെമ്പര്‍ നജ്മ സജു എന്നിവരുടെ നേത്യത്വത്തില്‍ നെടുങ്കണ്ടം കെഎസ്ഇബി സെക്ഷന്‍ അസി. എന്‍ജിനിയര്‍ അരുണ്‍, ഓവര്‍സിയര്‍മാരായ സുനില്‍, ഷാജി എന്നിവരേയും ലൈന്‍മാന്‍മാര്‍ എന്നിവരെ കൂട്ടി സ്ഥലത്ത് എത്തികുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റിന്റെ ചുവട് ചാനല്‍ നാട്ടി ബലപ്പെടുത്തുകയും സ്‌റ്റേ കമ്പി ഉപയോഗിച്ച് സമീപത്തെ തെങ്ങിലേയ്ക്ക് വലിച്ചു കെട്ടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കലിങ്കിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുവാനുള്ള നടപടികള്‍ ഉടന്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ആരംഭിക്കും. 

Eng­lish Sum­ma­ry: KSEB strength­ened the post which was in dan­ger; Janyu­gom Impact

You may like this video also

Exit mobile version