സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗവും റെക്കോഡ് വേഗതയില്‍ വര്‍ധിക്കുകയാണെന്നും രാത്രികാലങ്ങളിലെ അനാവശ്യ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും കെഎസ്ഇബി. രാത്രി പത്ത് മണിക്ക് ശേഷം ട്രാൻസ് ഫോർമറുകളുടെ ലോഡ് ക്രമാതീതമായി വർധിക്കുന്നുവെന്നും എസി കളുടെ ഉപയോഗം മുമ്പില്ലാത്ത വിധം കൂടുതലാവുന്നുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു. ലോഡ് കൂടുന്നതിനാല്‍ ഫ്യൂസ് പോവുന്നതും ലൈൻ വോൾട്ടേജിൽ ഗണ്യമായ കുറവുണ്ടാവുന്നതും നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്. ത്രീ ഫേസ് കണക്ഷനുകൾ ഉള്ള ഉപഭോക്താക്കൾ സെലക്ടർ സ്വിച്ച് ഉപയോഗിച്ച് സിംഗിൾ ഫേസിൽ തുടരുന്നതും 5000 വാട്ട്സിന് മുകളിൽ ഉള്ള ഉപഭോക്താക്കൾ ലോഡ് വെളിപ്പെടുത്തി ത്രീ ഫേസ് കണക്ഷനിലേക്ക് മാറാത്തതും വൈദ്യുതി വിതരണ ശൃംഖല താറുമാറാക്കുന്ന സ്ഥിതിയാണെന്ന് കെഎസ്ഇബി പറയുന്നു.
രാത്രി സമയങ്ങളിൽ എസിയുടെ ഉപയോഗം നിലവിലെ സാഹചര്യത്തിൽ നിയന്ത്രിക്കാനാവില്ലെങ്കിലും പകല്‍ വൈദ്യുതി ഉപയോഗിച്ച് ചെയ്യാവുന്ന ജോലികള്‍ രാത്രിയില്‍ ഒഴിവാക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. തുണികൾ കഴുകുന്നതും തേയ്ക്കുന്നതും പമ്പ് സെറ്റുകളുടെ ഉപയോഗവും രാത്രിയില്‍ ഒഴിവാക്കാം.
മൂന്ന് മുറികളിലെ എസി രണ്ട് മുറികളിലായി കുറയ്ക്കുക, ഓട്ടോമാറ്റിക് വാട്ടർ ഫില്ലിങ് സംവിധാനം ഒഴിവാക്കി പകൽ സമയത്ത് പമ്പ് ചെയ്യുക എന്നിവയിലൂടെ രാത്രി കാലങ്ങളിലെ അനാവശ്യ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യര്‍ത്ഥന.
English Summary:KSEB to reduce unnecessary electricity usage at night
You may also like this video