പുരപ്പുറ സോളാർ പദ്ധതി നടപ്പിലാക്കുന്നതിലെ പ്രവർത്തന മികവിന് കെഎസ്ഇബിക്ക് ഇക്യു ഇന്റർനാഷണൽ മാഗസിൻ ഏർപ്പെടുത്തിയ റൂഫ് ടോപ് സോളാർ എനേബ്ളർ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചു.
ഏപ്രിൽ 13 ന് ഡൽഹിയിൽ നടക്കുന്ന ഏകദിന പി വി ഇൻവെസ്റ്റ് ടെക് ഇന്ത്യ കോൺഫറൻസിൽ അവാർഡ് വിതരണം ചെയ്യും. കെഎസ്ഇബിയ്ക്കു വേണ്ടി റീസ് ഡയറക്ടർ ആർ സുകു അവാർഡ് ഏറ്റുവാങ്ങും. ഈ വർഷം മാർച്ച് അവസാന വാരം സംസ്ഥാനത്തെ പുരപ്പുറ സോളാർ പദ്ധതിയുടെ സ്ഥാപിത ശേഷി 228 മെഗാവാട്ടും ആകെ സ്ഥാപിതശേഷി 500 മെഗാവാട്ടും കടന്നതുമാണ് കെഎസ്ഇബി യെ ഈ അവാർഡിന് അർഹമാക്കിയത്.
English Summary: KSEB wons Solar Award
You may like this video also