Site iconSite icon Janayugom Online

ചില്ലറയ്ക്കുവേണ്ടി കണ്ടക്ടറിന്റെ പുറകെ ഓടണ്ട; കെഎസ്ആര്‍ടിസിയും ഡിജിറ്റലാകുന്നു, ഡിജിറ്റല്‍ പണമിടപാടുകള്‍ ജനവരി മുതല്‍

KSRTCKSRTC

കെ എസ് ആർ ടി സിയും ഡിജിറ്റലാകുന്നു. ഡിജിറ്റല്‍ പേമെന്റ് വഴി ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ജനുവരിയിൽ തുടക്കമാകുമെന്നാണ് റിപ്പോർട്ടുകൾ. ട്രാവൽ ‚ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ഗൂഗിൾപേ, ക്യൂ ആർ കോഡ് എന്നീ മാർഗങ്ങളിൽ കൂടിയും ടിക്കറ്റ് ചാർജ് ബസിൽ തന്നെ നൽകാനാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായി കെഎസ്ആര്‍ടിസി കരാറില്‍ ഏര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബസ് ട്രാക്ക് ചെയ്യാനും ആപ്പിൽ സംവിധാനമുള്ളതിനാൽ വണ്ടി എവിടെയെത്തിയെന്നും യാത്രക്കാർക്കു മനസ്സിലാക്കാൻ സാധിക്കും. 

ഏത് ബസിലാണു തിരക്ക് കൂടുതലെന്നു മനസ്സിലാക്കാൻ ഡേറ്റാ അനാലിസിസ് സൗകര്യവും ആപ്പിൽ ലഭ്യമാകും. അതോടൊപ്പം തന്നെ സീസൺ ടിക്കറ്റ്, സൗജന്യ പാസ് എന്നിവയുടെ കൃത്യമായ കണക്കും ഈ ആപ്പ് വഴി കെഎസ്ആർടിസിക്ക് ലഭിക്കും. ഡിസംബർ അവസാനത്തോടെ ചലോ ആപ്പിന്റെ ട്രയൽ റൺ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

എല്ലാ തരത്തിലും പ്രയോജനകരമായ സംവിധാനമുള്ള ആൻഡ്രോയ്ഡ് ടിക്കറ്റ് മെഷീനാണ് ബസുകളിൽ ഉപയോഗിക്കുക. ഒരു ടിക്കറ്റിന് 13 പൈസയാണ് ചലോ ആപ്പിന് കെഎസ്ആർടിസി നൽകേണ്ടി വരിക. 

Eng­lish Sum­ma­ry: KSRTC also goes dig­i­tal, dig­i­tal pay­ments from January

You may also like this video

Exit mobile version