എംസി റോഡിലെ തിരുവല്ല മഴുവങ്ങാട് ചിറയ്ക്ക് സമീപം കെഎസ്ആർടിസി ബസും മീൻ കയറ്റി വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്ക്. കെഎസ്ആർടിസി ഡ്രൈവർ ശരത് ചന്ദ്രൻ, ബസ് യാത്രക്കാരായ തമ്പി, ശ്രീകാന്ത്, അഫ്രോജ്, അനിയൻകുഞ്ഞ്, മുഹമ്മദ് ജിന്ന, അനീഷ്, സജി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടസമയത്ത് വൻ ഗതാഗത തടസ്സമുണ്ടായി.
തിരുവല്ലയില്‍ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; ഒമ്പത് പേര്‍ക്ക് പരിക്ക്

