Site iconSite icon Janayugom Online

കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കും; മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് മുറിയാക്കാന്‍ ഗതാഗതവകുപ്പ് തീരുമാനം. മണക്കാട് ടിടിഇ സ്‌കൂളിലാണ് ബസുകള്‍ ക്ലാസ് മുറികളാകുന്നത്. ഇതിനായി രണ്ട് ലോ ഫ്‌ലോര്‍ ബസുകള്‍ ഗതാഗത വകുപ്പ് വിട്ടുനല്‍കുമെന്ന് മന്ത്രി ആന്റണിരാജു പറഞ്ഞു. ആദ്യഘട്ട പരീക്ഷണമെന്ന നിലയിലാണ് ടിടിഇ സ്‌കൂളിന് രണ്ട് ലോ ഫ്‌ലോര്‍ ബസുകള്‍ അനുവദിച്ചത്. എത്രയും പെട്ടെന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത അന്തരീക്ഷത്തില്‍ പഠിക്കാനുള്ള അവസരം കൂടി ഒരുക്കുകയാണ് സര്‍ക്കാര്‍.

Eng­lish Sum­ma­ry: KSRTC bus­es to be con­vert­ed into class­rooms; Min­is­ter Antony Raju

You may like this video also

YouTube video player
Exit mobile version