Site icon Janayugom Online

ടിഡിഎഫ് പ്രഖ്യാപിച്ച അനിശ്ചിതകാല കെഎസ്ആർടിസി സമരം പിന്‍വലിച്ചു

സിംഗിൾ ഡ്യൂട്ടിയ്ക്കെതിരെ ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. 12 മണിക്കൂർ സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാത്തതും ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസും പരിഗണിച്ചാണ് പണിമുടക്ക് പിൻവലിച്ചതെന്ന് നേതാക്കൾ അറിയിച്ചു. സമരക്കാർക്കെതിരെ ശമ്പളം തടഞ്ഞുവെക്കുന്നതുൾപ്പടെ ശക്തമായ നടപടികളുണ്ടാകുമെന്ന് മന്ത്രി ആന്റണി മുന്നറിയിപ്പ് നൽകിയിരുന്നു. പണിമുടക്ക് കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ജോലി ഉണ്ടാകുമോ എന്ന് ജീവനക്കാർ ആലോചിക്കണമെന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ മുന്നറിയിപ്പ്.

കെഎസ്ആർടിസിയിൽ നടപ്പാക്കുന്ന സിംഗിൾ ഡ്യൂട്ടി പരിഷ്കരണം അംഗീകരിക്കില്ലെന്നറിയിച്ചായിരുന്നു കോൺഗ്രസ് അനുകൂല സംഘടന ടിഡിഎഫിന്റെ സമരപ്രഖ്യാപനം.

Eng­lish Sum­ma­ry: KSRTC called off the strike
You may also like this video

 

Exit mobile version