Site icon Janayugom Online

കെഎസ്ആർടിസി; ചങ്ങനാശ്ശേരി — വേളാങ്കണ്ണി സർവ്വീസ് സൂപ്പർ എക്സ്പ്രസ് ആയി നിലനിർത്തും

ചങ്ങനാശ്ശേരിയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് അതേ രീതിയിൽ നിലനിർത്താൻ സിഎംഡി നിർദ്ദേശം നൽകി. അന്തർ സംസ്ഥാന സർവ്വീസ് സൂപ്പർ ഡീലക്സ് ആയി ഉയർത്തുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉപയോഗിച്ച് മാറ്റാൻ തീരുമാനിച്ചത്. ദീർഘദൂര സർവ്വീസുകൾ നടത്തുന്ന സൂപ്പർ ക്ലാസ് ബസുകൾ അഞ്ച് വർഷം കഴിഞ്ഞാൽ മാറ്റണമെന്നായിരുന്നു നിയമം. 

എന്നാൽ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ബസുകളുടെ കുറവ് കാരണം അത് ഏഴ് വർഷമായി വർദ്ധിപ്പിച്ചിരുന്നു. എന്നിട്ടും ഇത്തരത്തിലുള്ള ബസുകളുടെ കുറവ് ഉണ്ടായതോടെ വീണ്ടും 704 ബസുകളുടെ കാലപരിധി ഒൻപത് വർഷമായി ഈ അടുത്ത കാലത്താണ് വർദ്ധിപ്പിച്ചത്. ബസ് സഞ്ചരിക്കുന്ന ദൂരം, അന്തർസംസ്ഥാന സർവ്വീസ്, കാലപഴക്കം, സർവ്വീസിന്റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകൾക്ക് പകരം കെഎസ്ആർടിസി സ്വിഫ്റ്റിന്റെ പുതിയ ബസുകൾ നൽകുന്നത്.

ഇത്തരത്തിൽ പ്രാധാന്യം നൽകിയാണ് അഞ്ച് വർഷവും മൂന്ന് മാസവും പഴക്കമുള്ള ചങ്ങനാശ്ശേരി വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് ബസ് സർവ്വീസ് ഡീലക്സ് ആയി അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചത്. നിർത്തലാക്കിയ ബസിലെ ഡ്രൈവർ പൊന്നുക്കുട്ടൻ അടക്കമുള്ള ജീവനക്കാർ ബസിനെ സ്നേഹിക്കുകയും നിർത്തലാക്കിയതിനെ തുടർന്നുള്ള വിഷമം സോഷ്യൽ മീഡയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് ബസ് തുടർന്നും സൂപ്പർ എക്സ്പ്രസ് സർവ്വീസ് ആയി നടത്തുന്നതിന് അനുമതി നൽകുവാൻ തീരുമാനിച്ചത്. 

Eng­lish Summary:KSRTC; Changanassery-Velankan­ni ser­vice will be main­tained as Super Express
You may also like this video

Exit mobile version