Site iconSite icon Janayugom Online

ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇപ്പോഴിതാ കല്ലേറിനെ ഭയന്ന് മുൻകരുതലായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ ചെയ്ത ഒരു കാര്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സുരക്ഷയുടെ ഭാഗമായി ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിക്കുന്ന ഡ്രൈവറെയാണ് കാണാൻ കഴിയുന്നത്. അപ്രതീക്ഷിതമായി എത്തുന്ന കല്ലേറ് ആക്രമണങ്ങളെ തടയാനാണ് ഡ്രൈവറു ഇത്തരത്തിലുള്ള മുൻകരുതല്‍.

അതേ സമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങൾ . പലയിടത്തും കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി . കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ‚കൊല്ലം ‚തൃശൂർ ‚കണ്ണൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത് .

Eng­lish Sum­ma­ry: ksrtc dri­ver wear hel­met for safety
You may also like this video

Exit mobile version