Site icon Janayugom Online

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ശമ്പളം ലഭിക്കും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി ഇന്ന് മുതല്‍ ശമ്പളം ലഭിച്ചുതുടങ്ങും. രണ്ട് മാസത്തെ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് ഓണത്തിന് മുമ്പ് നല്‍കുന്നത്. കൂടുതല്‍ തുക ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ഒരു ചെറിയ തുക ഉത്സവ ബത്ത നല്‍കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നിന്റെ വിതരണം ആരംഭിക്കുന്നത്. ഇതിനായി 50 കോടി രൂപ കഴിഞ്ഞദിവസം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് കൈമാറിയിരുന്നു.

Eng­lish Sum­ma­ry: KSRTC employ­ees will get salary from today

You may like this video also

Exit mobile version