Site iconSite icon Janayugom Online

ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനു കെഎസ്ആർടിസി റെഡ്ബസുമായി കൈകോർക്കുന്നു

ഓൺലൈൻ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ റെഡ്ബസ്, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) പങ്കാളിത്തത്തോടെ തങ്ങളുടെ മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കെഎസ്ആർടിസിയിലെ യാത്രക്കാർക്ക് കേരളത്തിനകത്തുള്ള റൂട്ടുകളിലും കേരളത്തിൽ നിന്ന് കർണാടക, തമിഴ്നാട് എന്നിവയുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള റൂട്ടുകളിലും മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ ബസ് ബുക്കിംഗ് ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും. പുതിയ ഉപഭോക്താക്കൾക്ക് ബസ് ടിക്കറ്റിന് 250 കിഴിവും റെഡ്ബസ് പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ 800ലധികം ബസ് സർവീസുകൾ ഇപ്പോൾ റെഡ്ബസിൽ ഓൺലൈൻ ബുക്കിംഗിനായി ലഭ്യമാണ്.

സ്വിഫ്റ്റ്ഗജരാജ് മൾട്ടി ആക്‌സിൽ വോൾവോ എസി സ്ലീപ്പർ ബസുകൾ, എസി മൾട്ടി ആക്‌സിൽ ലോവർ ഫ്‌ളോർ എസി, സൂപ്പർ ഡീലക്‌സ് എയർ ബസ്, മിന്നൽ സൂപ്പർ ഡീലക്‌സ് എയർ ബസ്, സൂപ്പർ ഫാസ്റ്റ്, സ്വിഫ്റ്റ്ഹൈബ്രിഡ് നോൺ എസി സീറ്റർ കം സ്ലീപ്പർ, സ്വിഫ്റ്റ് ഹൈബ്രിഡ് എസി സീറ്റർ കം സ്ലീപ്പർ, സ്വിഫ്റ്റ്ഡീലക്സ് എയർ ബസ്, സൂപ്പർ എക്സ്പ്രസ് എയർ ബസ്, സ്വിഫ്റ്റ്ഗരുഡ എസി സീറ്റർ ബസ്, സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർ ബസ് & ഫാസ്റ്റ് പാസഞ്ചർ തുടങ്ങി കെഎസ്‌ആർടിസിയിലെ എല്ലാ വിഭാഗത്തിലുള്ള ബസുകളും റെഡ്ബസ് വഴി ബുക്ക് ചെയ്യാം.

Eng­lish Sum­ma­ry: KSRTC joins hands with Red­Bus for online tick­et booking

You may also like this video

Exit mobile version