Site iconSite icon Janayugom Online

കെഎസ്ആർടിസി ശമ്പളക്കരാർ ഒപ്പുവച്ചു

കെഎസ്ആർടിസി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന ശമ്പളക്കരാർ ഒപ്പുവച്ചു. പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സേവന വേതന കരാർ പുതുക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ സിഎംഡി ബിജു പ്രഭാകറും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും കരാറിൽ ഒപ്പുവച്ചതോടെയാണ് ശമ്പളപരിഷ്കരണ കരാർ യാഥാർത്ഥ്യമായത്. ജനുവരിയിലെ ശമ്പളം മുതൽ ആനുകൂല്യങ്ങൾ ലഭിക്കും.

2021 ജൂൺ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം. പുതുക്കിയ സേവന വേതന കരാർ യാഥാർത്ഥ്യമായതോടെ കെഎസ്ആർടിസി ജീവനക്കാർക്ക് സർക്കാർ ജീവനക്കാർക്ക് തുല്യമായ ശമ്പളം ലഭിക്കും. നിലവിലുള്ള അടിസ്ഥാന ശമ്പളം 8730 രൂപയിൽ നിന്നും 23,000 രൂപയായി കൂടും. പ്രതിമാസം 4700 രൂപ മുതൽ 16000 രൂപ വരെ കൂടും. ശരാശരി 6500 രൂപയുടെ വർധനവുണ്ട്. ക്ഷാമബത്ത, 137 ശതമാനം പുതിയ ശമ്പള സ്കെയിലിൽ ലയിപ്പിക്കും.

Eng­lish Sum­ma­ry: KSRTC pay agree­ment signed

You may like this video also

Exit mobile version