Site iconSite icon Janayugom Online

കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ

ഇന്ന് മുതൽ കെഎസ്ആർ‌ടിസിയിൽ ശമ്പള വിതരണം ആരംഭിക്കും. ജീവനക്കാര്‍ ഇന്നും ഡ്യൂട്ടി ബഹിഷ്കരണം നടത്തിയാൽ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയേ ഉള്ളൂവെന്നും സര്‍വീസുകള്‍ ബഹിഷ്ക്കരിക്കരുതെന്നും സിഎംഡി ബിജുപ്രഭാകര്‍ ആവശ്യപ്പെട്ടു.

ക്രിസ്മസ് അവധി ഉൾപ്പെടെയുള്ളവ പരി​ഗണിച്ച് തിങ്കളാഴ്ച വളരെയധികം യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ ഇന്ന് ശമ്പളം വിതരണം ചെയ്യുമെന്നുള്ള ഉറപ്പിൻ മേൽ നിലവിൽ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന സംഘടനകൾ അതിൽ നിന്നും പിൻമാറി സർവീസ് നടത്തണമെന്നും സിഎംഡി അഭ്യർത്ഥിച്ചു.
ENGLISH SUMMARY;KSRTC pay dis­tri­b­u­tion from today
YOU MAY ALSO LIKE THIS VIDEO;

Exit mobile version