Site icon Janayugom Online

പാരാലിമ്പിക്സിൽ മെ‍‍ഡൽ നേടിയ കായിക താരങ്ങൾക്ക് ആദരവുമായി കെഎസ്ആർടിസി

ടോക്കിയോയിൽ നടന്ന പാരാലിമ്പിക്സിൽ മെഡൽ നേട്ടം കൈവരിച്ച ഇന്ത്യൻ കായിക താരങ്ങൾക്ക് ആദരമൊരുക്കി കെ.എസ്.ആർ.ടി.സി. ഇന്ത്യക്ക് വേണ്ടി 19 മെഡലുകൾ നേടിയ 17 കായിക താരങ്ങൾക്കാണ് അവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത വിനൈൽ സ്റ്റിക്കറുകൾ ബസിൽ പതിപ്പിച്ച് കെ.എസ്.ആർ.ടി.സി സ്നേഹാദരം അർപ്പിച്ചത്. മെഡൽ നേടിയ അവനി ലേഖറ ( വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം ‚വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ എസ്.

എച്ച് 1 വിഭാഗത്തില്‍ വെങ്കലം), പ്രമോദ് ഭഗത്ത് ( പുരുഷന്‍മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 3 വിഭാഗത്തില്‍ സ്വര്‍ണം) കൃഷ്ണ നാഗര്‍ (പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എച്ച് 6 വിഭാഗത്തില്‍ സ്വര്‍ണം ), സുമിത് ആന്റില്‍ ( പുരുഷ ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സ്വര്‍ണം) മനീഷ് നര്‍വാള്‍ ( 50 മീറ്റര്‍ പിസ്റ്റള്‍ മിക്‌സഡ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം) , ഭവിനബെന്‍ പട്ടേല്‍ (ടേബിള്‍ ടെന്നീസ് വനിതകളുടെ ക്ലാസ് 4 വിഭാഗത്തില്‍ വെള്ളി) , സിംഗ്‌രാജ് അധാന ( 50 മീറ്റര്‍ പിസ്റ്റള്‍ മിക്‌സഡ് എസ്.എച്ച് 1 വിഭാഗത്തില്‍ വെള്ളി, പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തില്‍ വെങ്കലം) , യോഗേഷ് കതുനിയ ( പുരുഷ ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തില്‍ വെള്ളി ), നിഷാദ് കുമാര്‍ ( പുരുഷ ഹൈജമ്പ് ടി 47 വിഭാഗത്തില്‍ വെള്ളി), മാരിയപ്പന്‍ തങ്കവേലു ( പുരുഷന്‍മാരുടെ ഹൈജമ്പ് ടി 63 വിഭാഗത്തില്‍ വെള്ളി) , പ്രവീണ്‍ കുമാര്‍ ( പുരുഷ ഹൈജമ്പ് ടി 64 വിഭാഗത്തില്‍ വെള്ളി) , ദേവേന്ദ്ര ജചാരിയ (പുരുഷ ജാവലിന്‍ എഫ് 46 വിഭാഗത്തില്‍ വെള്ളി) സുഹാസ് യതിരാജ് (പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 4 വിഭാഗത്തില്‍ വെള്ളി), ഹര്‍വിന്ദര്‍ സിങ് ( പുരുഷന്‍മാരുടെ വ്യക്തിഗത റിക്കാർഡ്ര്‍ അമ്പെയ്ത്തില്‍ വെങ്കലം), ശരത് കുമാര്‍ — (പുരുഷ ഹൈജമ്പ് ടി 63 വിഭാഗത്തില്‍ വെങ്കലം) സുന്ദര്‍ സിങ് ഗുര്‍ജാര്‍ ( പുരുഷ ജാവലിന്‍ ത്രോ എഫ് 46 വിഭാഗത്തില്‍ വെങ്കലം), മനോജ് സര്‍ക്കാര്‍ ( പുരുഷ സിംഗിള്‍സ് ബാഡ്മിന്റണ്‍ എസ്.എല്‍ 3 വിഭാഗത്തില്‍ വെങ്കലം) എന്നിവരുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്.

നേരത്തെ ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേട്ടം കൈവരിച്ച മലയാളി കായിക താരം പി.ആർ ശ്രീജേഷിനും കെ.എസ്.ആർ.ടി.സി ആദരവ് സമർപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സി പുതുതായി രൂപീകരിച്ച കൊമേർഷ്യൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കായിക താരങ്ങൾക്ക് ആദരവ് സമർപ്പിക്കുന്ന പദ്ധതി നടപ്പാക്കിയത്. ഡിസൈൻ തയ്യാറാക്കിയത് കെ.എസ്.ആർ.ടി സി സോഷ്യൽ മീഡിയ സെല്ലിലെ ഗ്രാഫിക് ഡിസൈനറായ എ.കെ ഷിനുവാണ് ഡിസൈൻ തയ്യാറാക്കി, സിറ്റി ഡിപ്പോയിലെ ജീവനക്കാരനായ വി. മഹേഷ് കുമാറാണ് ബസ് അണിയിച്ചൊരുക്കിയത്. വേളിയിക്ക് സർവ്വീസ് നടത്തുന്ന തിരുവനന്തപുരം സിറ്റിയിലെ ആർഎൻഎ 492 നമ്പർ ബസിലാണ് സ്റ്റിക്കർ പതിപ്പിച്ച് സർവ്വീസ് നടത്തുന്നത്.
eng­lish summary;KSRTC pays trib­ute to Par­a­lympic medalists
you may also like this video;

Exit mobile version