കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ച യോഗം ഇന്ന്. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ സമരം തുടരുന്നതിനിടെയാണ് ഗതാഗത മന്ത്രി വിളിച്ച ചർച്ച. ശമ്പള വിതരണത്തിലെ പാളിച്ചകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി തുടങ്ങിയ പ്രശ്നങ്ങൾ തൊഴിലാളി നേതാക്കൾ ഉന്നയിക്കും. മെയ് മാസത്തെ ശമ്പളം മുഴുവൻ ജീവനക്കാർക്കും ഇതുവരെ വിതരണം ചെയ്തിട്ടില്ല.
ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് അടക്കം നീങ്ങേണ്ടിവരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഹൈകോടതി ഇടപെടലിന്റെ കൂടി പശ്ചാത്തലത്തിൽ ചർച്ച നിർണായകമാണ്.
English summary; KSRTC salary crisis; The meeting was called by the Transport Minister today
You may also like this video;