Site icon Janayugom Online

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി

കെഎസ്ആര്‍ടിസി കരാര്‍ ജീവനക്കാരുടെ ശമ്പളം ലഭിച്ചു തുടങ്ങി. ഡ്രൈവ‍ർമാ‍ർക്കും കണ്ടക്ട‍ർമാർക്കും ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കുമാണ് ശമ്പളം ലഭിക്കുക. മറ്റ് ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്പളം ഇന്ന് മുതല്‍ വിതരണം ചെയ്യും. കഴിഞ്ഞ ദിവസം ബാങ്കിൽ നിന്ന് ഓവ‍‍‍‍ർ‍ഡ്രാഫ്റ്റ് എടുത്ത 50 കോടി രൂപയ്ക്ക് ഒപ്പം രണ്ട് കോടി രൂപ കൂടി ചേ‍ർത്താണ് ശമ്പള വിതരണം ചെയ്തത്. 30 കോടി രൂപ സർക്കാർ സഹായമായി കെ എസ് ആർ ടി സിയ്ക്ക് നൽകിയിരുന്നു.കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തിന് 26 കോടി രൂപ കൂടി വേണം.

Eng­lish Summary:KSRTC start­ed salary dis­tri­b­u­tion of employees
You may also like this video

Exit mobile version