ഇന്ന് പുലർച്ചെ അഞ്ചരയോടെ കൊടകര മേൽപാലത്തിന് സമീപം കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ബസ്സിലുണ്ടായിരുന്ന 15ഓളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൊടകരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് അപകടം; 15 പേര്‍ക്ക് പരുക്ക്

