ദീർഘ ദൂരയാത്രക്കാർക്ക് കൂടുതൽ സൗകര്യമായ യാത്ര ഒരുക്കുന്ന കെഎസ്ആർടിസി- സ്വിഫ്റ്റിന് പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപ. സർവീസ് ആരംഭിച്ച 11 മുതൽ 20 വരെ 1,26,818 കിലോ മീറ്റർ സർവീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തിൽ വരുമാനം ലഭിച്ചത്.
എസി സ്ലീപ്പർ ബസിൽ നിന്നും 28,04,403 രൂപയും എസി സ്വീറ്ററിന് 15,66,415 രൂപയും നോൺ എസി സർവീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്.
നിലവിൽ 30 ബസുകളാണ് സർവീസ് നടത്തുന്നത്. എസി സ്ലീപ്പർ സർവീസിലെ എട്ട് ബസുകളും ബംഗളുരു സർവീസാണ് നടത്തുന്നത്. എസി സ്വീറ്റർ ബസുകൾ പത്തനംതിട്ട- ബംഗളുരു കോഴിക്കോട്- ബംഗളുരു എന്നിവടങ്ങിലേക്കും ആഴ്ചയിലെ അവധി ദിവസങ്ങളിൽ ചെന്നൈയിലേക്കും തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലുമാണ് സർവീസ് നടത്തിയത്.
തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, കണ്ണൂർ , സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവടങ്ങിലേക്കാണ് നോൺ എസി സർവീസ് നടത്തുന്നത്. ബസുകളുടെ പെർമിറ്റിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടൻ തന്നെ 100 ബസുകളും സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി- സ്വിഫ്റ്റ് മാനേജ്മെന്റ് അറിയിച്ചു.
English summary; KSRTC-Swift: 10-day revenue crosses Rs 61 lakh
You may also like this video;