Site iconSite icon Janayugom Online

കെഎസ്ആര്‍ടിസി: ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു; ബഹുജനകണ്‍വന്‍ഷന്‍ ഇന്ന്

കെഎസ്ആര്‍ടിസിയെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐ‍ടിയുസി) ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇന്ന് ബഹുജനകണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. വൈകിട്ട് നാലിന് ടി വി സ്മാരക ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂണിയൻ പ്രസിഡന്റുമായ കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ, മഹിളാ സംഘം സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.ആർ ലതാദേവി, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ , കെജിഒഎഫ് സംസ്ഥാന പ്രസിഡന്റ് കെ എസ് സജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍ അറിയിച്ചു.

Eng­lish summary;KSRTC: Trans­port Employ­ees Union pre­pares for agi­ta­tion; Mass Con­ven­tion today

You may also like this video;

Exit mobile version