Site iconSite icon Janayugom Online

പെന്‍ഷന്‍ ആനുകൂല്യം നൽകാൻ രണ്ട് വര്‍ഷം സാവകാശം വേണമെന്ന് കെഎസ്ആർടിസി

വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ അമ്പത് കോടിരൂപ വേണമെന്ന് കെഎസ്ആർടിസി. 978 പേർക്ക് വിരമിക്കൽ ആനുകൂല്യം നൽകാനുണ്ട്. 2022 ജനുവരിക്ക് ശേഷം വിരമിച്ചവരാണിത്. 23 പേർക്ക് ഇതുവരെ ആനുകൂല്യം നൽകി. ഇനി ആനുകൂല്യം നൽകാൻ രണ്ട് വർഷത്തെ സാവകാശം വേണം. വിരമിച്ചവരിൽ 924 പേർക്ക് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യുന്നുണ്ട്. 38 പേർക്കാണ് ആനുകൂല്യം നൽകാത്തതെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തില്‍ കെഎസ്ആർടിസി വിശദീകരിക്കുന്നു.
അതേസമയം ആദ്യം വിരമിച്ച 174 പേരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഈ മാസം തന്നെ നൽകണമെന്ന് ഇതുസംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടു വച്ച് ഹൈക്കോടതി പറഞ്ഞു. ജൂൺ 30ന് മുമ്പ് വിരമിച്ചവരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങളും നൽകണം. ഈ നിർദേശങ്ങളിൽ കെഎസ്ആർടിസിയോട് കോടതി നിലപാട് തേടി. 

എല്ലാ മാസവും അഞ്ചിനകം ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത പരാമർശം നടത്തിയിരുന്നു. വരുന്ന ബുധനാഴ്ചയ്ക്കകം ശമ്പളം നൽകിയില്ലെങ്കിൽ കെഎസ്ആർടിസി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് സതീഷ് നൈനാൻ പരാമർശിച്ചിരുന്നു. ശമ്പളം കോടതി പറഞ്ഞ ദിവസത്തിനുള്ളിൽ വിതരണം ചെയ്യാമെന്ന് കെഎസ്ആർടിസി ഉറപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ മുതൽ ജീവനക്കാർക്ക് വരുമാനത്തിനനുസരിച്ചേ ശമ്പളം നൽകാനാകൂവെന്ന് അധിക സത്യവാങ്മൂലത്തിലൂടെ കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. മുഴുവൻ ശമ്പളവും ഒരുമിച്ചു നൽകാനുള്ള സാഹചര്യം നിലവിൽ കെഎസ്ആർടിസിക്കില്ല. പ്രതിദിനം എട്ട് കോടി രൂപയുടെ വരുമാന വർധനവ് ഭാവിയിൽ പ്രതീക്ഷിക്കുന്നുണ്ടെന്നും കെഎസ് ആര്‍ടിസി അറിയിച്ചു. 

Eng­lish Sum­ma­ry: KSRTC wants to delay two years to pro­vide pen­sion benefits

You may also like this video

Exit mobile version