Site icon Janayugom Online

കെഎസ്ആര്‍ടിസി ജൂലൈ മാസത്തെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

കെഎസ്ആര്‍ടിസിയില്‍ ജൂലൈ മാസത്തെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇന്നും നാളെയുമായി ശമ്പളം കൊടുത്തു തീര്‍ക്കുമെന്നും ഇതിനായി സര്‍ക്കാര്‍ സഹായം ലഭിച്ചെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ വരുമാനമുപയോഗിച്ച് മാത്രം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാകില്ല. പ്രതിസന്ധി പരിഹരിക്കാന്‍ ട്രേഡ് യൂണിയന്‍ നേതാക്കളുമായി ഈ മാസം 17 ന് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ തൊഴില്‍ മന്ത്രിയും പങ്കെടുക്കും. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ കൂടുതല്‍ കാര്യങ്ങള്‍ നടപ്പാക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

അംഗീകൃത തൊഴിലാളി സംഘടകളും മാനേജ്‌മെന്റ് പ്രതിനിധികളും ഗതാഗതമന്ത്രി വിളിച്ചു ചേര്‍ക്കുന്ന യൂണിയനുകളുടെ യോഗത്തില്‍ പങ്കെടുക്കും. ജൂലൈ മാസത്തെ ശമ്പളം കുടിശിക ഇനിയും നല്‍കണം. ഒപ്പം ഓണക്കാലത്തെ ബോണസും മറ്റു ആനുകൂല്യങ്ങളും നല്‍കാന്‍ വന്‍ തുക വേണം. ഇതിനുപുറമെ ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 20 കോടി അനുവദിച്ചെങ്കിലും തുക കെഎസ്ആര്‍ടിസി അക്കൗണ്ടിലെത്തിയിട്ടില്ലെന്നാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറയുന്നത്. ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കിയ സ്ഥലങ്ങളില്‍ പൂര്‍ണമായി സര്‍വീസ് പുനസ്ഥാപിക്കാനും ആയിട്ടില്ല.

Eng­lish sum­ma­ry; KSRTC will com­plete the salary dis­burse­ment for the month of July in two days

You may also like this video;

Exit mobile version