Site iconSite icon Janayugom Online

സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പുതിയ സമ്മാനം; കന്യാകുമാരിയിലേക്കും, മംഗളൂരുവിലേക്കും ഇനി മിന്നല്‍

സഞ്ചാരികള്‍ക്കായി കെസ്ആര്‍ടിസിയുടെ പുതിയ സമ്മാനം. കന്യാകുമാരിയിലേക്കും, മംഗളൂരുവിലേക്കുമുള്‍പ്പെടെ പുതിയ 8 മിന്നല്‍ ബസുകളാണ് നിരത്തിലിറങ്ങാന്‍ പോകുന്നത്. പാലക്കാട് നിന്നാണ് കന്യാകുമാരി സര്‍വീസ് കെ എസ്ആര്‍ടിസി ആരംഭിക്കുന്നത്.വൈകിട്ട് പാലക്കാട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ അഞ്ചിനും ആറിനുമിടയില്‍ കന്യാകുമാരിയില്‍ എത്തും.

രാത്രി ഏഴിനുശേഷം കന്യാകുമാരിയില്‍നിന്ന് തിരിച്ചുള്ള ബസ് പുറപ്പെടും. സെപ്തംബര്‍ രണ്ടാംവാരത്തില്‍ സര്‍വീസ് ആരംഭിക്കും.വൈകിട്ട് 4.05 ന് തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ് ഉണ്ടാകും. രാവിലെ അഞ്ചിന് മുമ്പ് മംഗളൂരുവില്‍ ബസ് എത്തും. തിരിച്ചുള്ള സര്‍വീസ് വൈകിട്ട് പുറപ്പെടും. പിരമിതമായ സ്റ്റോപ്പുകളാണ് മിന്നല്‍ ബസ്സുകള്‍ക്കുള്ളത്.

ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ റണ്ണിങ് സമയം രണ്ട് മുതല്‍ മൂന്നുമണിക്കൂര്‍ വരെ കുറയും. നിലവില്‍ 23 മിന്നല്‍ സര്‍വീസാണ് കെഎസ്ആര്‍ടിസിയ്ക്കുള്ളത്.കാസര്‍കോഡ്-കോയമ്പത്തൂര്‍, തിരുവനന്തപുരം–മൈസൂരു, പാലക്കാട്–മൂകാംബിക, തിരുവനന്തപുരം –കോയമ്പത്തൂര്‍, തിരുവനന്തപുരം–സുല്‍ത്താന്‍ ബത്തേരി എന്നീ റൂട്ടുകളിലും സര്‍വീസ് ആരംഭിക്കും.

KSRTC’s New Gift for Trav­el­ers; Now light­ning to Kanyaku­mari and Mangalore

Exit mobile version