സാങ്കേതിക സർവകലാശാലയിലെ ഭരണ നടപടികൾ സുതാര്യമാക്കാൻ സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും എടുത്ത തീരുമാനങ്ങൾ ചാൻസലർ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കി. സർവകലാശാല നടത്തിപ്പിൽ സഹായിക്കാൻ സിൻഡിക്കേറ്റ് ഉപസമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റിന് റിപ്പോർട്ട് ചെയ്യണമെന്ന സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പാലിക്കപ്പെടുക, നിയമ വിരുദ്ധമായി ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി തടയുക തുടങ്ങി തീരുമാനങ്ങളാണ് റദ്ദാക്കിയത്.
ചാൻസലർ സർവകലാശാലയോട് വിശദീകരണം ചോദിക്കുകയോ സർക്കാരുമായി കൂടിയാലോചിക്കുകയോ ചെയ്യണമെന്ന ചട്ടം ലംഘിച്ചാണ് നടപടി. ഇടക്കാല വിസി ഡോ. സിസ തോമസ് ഒരു മാസത്തിലധികമായി പിടിച്ചുവച്ചിരുന്ന റിപ്പോർട്ടുകളിലാണ് ഗവർണര്‍ നടപടിയെടുത്തത്. വിസിയുടെ അധ്യക്ഷതയിൽ സിൻഡിക്കേറ്റ് ജനുവരി ഒന്നിനും ബോർഡ് ഓഫ് ഗവർണേഴ്സ് 17നും എടുത്ത തീരുമാനങ്ങളാണിവ.
English Summary;KTU: Governor cancels syndicate decisions
You may also like this video