Site icon Janayugom Online

ലോകറെക്കോഡ‍ുകള്‍ വാരിക്കൂട്ടി കുടുംബശ്രീ

2023ൽ ലോക റെക്കോഡുകളുടെ തുടർ നേട്ടവുമായി കുടുംബശ്രീ. നൂതന ആശയങ്ങൾ ഫലപ്രദമായി നടപ്പാക്കുന്ന പ്രവർത്തനമികവിന്റെ കരുത്തിൽ കുടുംബശ്രീ ഇക്കൊല്ലം നേടിയെടുത്തത് നാലു ലോക റെക്കോഡുകളാണ്.
ഓണത്തോടനുബന്ധിച്ച് തൃശൂർ ജില്ലാമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാതിരുവാതിര, അട്ടപ്പാടിയിലെ ആദിവാസി വിദ്യാർത്ഥികൾ തയ്യാറാക്കിയ 720 അടി നീളമുള്ള ചിത്രം, ദേശീയ സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ചവിട്ടു നാടകം എന്നിവയ്ക്ക് ടാലന്റ് വേൾഡ് റെക്കോഡും ദേശീയ സരസ് മേളയോടനുബന്ധിച്ച് പട്ടികവർഗ വിഭാഗത്തിൽ പെട്ട വനിതകൾ ചേർന്ന് ചെറുധാന്യങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കിയതിനുള്ള ബെസ്റ്റ് ഇന്ത്യാ ലോക റെക്കോഡ് എന്നീ അംഗീകാരങ്ങളാണ് കുടുംബശ്രീ സ്വന്തമാക്കിയത്.

ഒക്ടോബർ ഒന്നിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘തിരികെ സ്കൂളിൽ’ ക്യാമ്പയിൻ വഴി ചുരുങ്ങിയ സമയത്തിനുളളിൽ ഏറ്റവും കൂടുതൽ പേർക്ക് പരിശീലനം നൽകാൻ കഴിഞ്ഞതിന് ഏഷ്യാ ബുക്ക് ഓഫ് അവാർഡ്, ലിംക ബുക്ക്സ് ഓഫ് അവാര്‍ഡ് എന്നിവയും കുടുംബശ്രീ പ്രതീക്ഷിക്കുന്നു. പുരസ്കാര നിർണയത്തിന്റെ ഭാഗമായി ക്യാമ്പയിൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിലയിരുത്തുന്നതിനുമായി ഒഫീഷ്യൽസ് 28ന് തൃശൂർ ജില്ല സന്ദർശിച്ചിരുന്നു. ഇതുവരെ 37 ലക്ഷം വനിതകൾക്കാണ് പരിശീലനം നൽകിക്കഴിഞ്ഞത്. ‍

Eng­lish Sum­ma­ry: Kudum­bashree broke world records

You may also like this video

Exit mobile version