ഇന്ത്യ‑മ്യാൻമര്‍ അതിര്‍ത്തിയില്‍ വേലി കെട്ടാനുള്ള തീരുമാനത്തില്‍ ആശങ്ക അറിയിച്ച് കുക്കി ഇൻപി മണിപ്പൂര്‍ സംഘടന. അതിര്‍ത്തി വഴിയുള്ള ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം തടസപ്പെടുത്തുന്ന തീരുമാനം ആകസ്മികമാണെന്നും സംഘടന പ്രതികരിച്ചു. വേലി കെട്ടുന്നത് പ്രദേശത്തെ സങ്കീർണമായ പ്രശ്നങ്ങള്‍ പരിഹരിക്കില്ലെന്നും സംഘടന പറഞ്ഞു.
സ്വതന്ത്ര സഞ്ചാര വ്യവസ്ഥ നിര്‍ത്തലാക്കാനുള്ള തീരുമാനവും നിലവിലെ സാഹചര്യങ്ങളും കുക്കി സോ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് കുക്കി സംഘടന ആവശ്യപ്പെട്ടു.
ഈ മാസം 20ന് പൊതുറാലിയില്‍ മ്യാൻമര്‍ അതിര്‍ത്തി കമ്പി വേലി കെട്ടി തിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. സ്വതന്ത്ര സഞ്ചാര വ്യവസ്ഥയനുസരിച്ച് ഇരു രാജ്യങ്ങളിലുമുള്ള ജനങ്ങള്‍ക്ക് വിസ ഇല്ലാതെ 16 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.
English Summary: Kuki organization will not allow fencing of Myanmar border
You may also like this video