23 January 2026, Friday

Related news

January 22, 2026
January 8, 2026
December 26, 2025
December 14, 2025
September 21, 2025
September 21, 2025
September 15, 2025
September 14, 2025
September 13, 2025
September 13, 2025

മ്യാൻമര്‍ അതിര്‍ത്തിയിലെ വേലികെട്ടല്‍ അനുവദിക്കില്ലെന്ന് കുക്കി സംഘടന

Janayugom Webdesk
ന്യൂഡല്‍ഹി
January 22, 2024 10:57 pm

ഇന്ത്യ‑മ്യാൻമര്‍ അതിര്‍ത്തിയില്‍ വേലി കെട്ടാനുള്ള തീരുമാനത്തില്‍ ആശങ്ക അറിയിച്ച് കുക്കി ഇൻപി മണിപ്പൂര്‍ സംഘടന. അതിര്‍ത്തി വഴിയുള്ള ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം തടസപ്പെടുത്തുന്ന തീരുമാനം ആകസ്മികമാണെന്നും സംഘടന പ്രതികരിച്ചു. വേലി കെട്ടുന്നത് പ്രദേശത്തെ സങ്കീർണമായ പ്രശ്നങ്ങള്‍ പരിഹരിക്കില്ലെന്നും സംഘടന പറഞ്ഞു.
സ്വതന്ത്ര സഞ്ചാര വ്യവസ്ഥ നിര്‍ത്തലാക്കാനുള്ള തീരുമാനവും നിലവിലെ സാഹചര്യങ്ങളും കുക്കി സോ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് കുക്കി സംഘടന ആവശ്യപ്പെട്ടു.
ഈ മാസം 20ന് പൊതുറാലിയില്‍ മ്യാൻമര്‍ അതിര്‍ത്തി കമ്പി വേലി കെട്ടി തിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. സ്വതന്ത്ര സഞ്ചാര വ്യവസ്ഥയനുസരിച്ച് ഇരു രാജ്യങ്ങളിലുമുള്ള ജനങ്ങള്‍ക്ക് വിസ ഇല്ലാതെ 16 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 

Eng­lish Sum­ma­ry: Kuki orga­ni­za­tion will not allow fenc­ing of Myan­mar border

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.