ഇന്റർനാഷണൽ ഡ്രാഗൺ ബോട്ട് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഹോങ്കോങിൽ വച്ച് നടക്കുന്ന 15-ാമത് ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീമിലേക്ക് 2 കുമരകം സ്വദേശികൾ തെരഞ്ഞെടുക്കപ്പെട്ടു. കെഎപി 5-ാം ബെറ്റാലിയനിൽ സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരായ അനന്ദുവും അരുണുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇരുവരും കേരള പൊലീസ് ബോട്ട് ക്ലബ്ബിൽ 2022,2023 വർഷങ്ങളിലെ തുഴച്ചിൽ താരങ്ങൾ ആയിരുന്നു. കുമരകം ഏലച്ചിറ വീട്ടിൽ ഷാബു, സിബി ദമ്പതികളുടെ മകനാണ് അനന്തു. ഭാര്യ ബിൻസി അയ്മനം സ്വദേശിനിയാണ്. മകൻ ഇഷാൻ. ചെങ്ങളം കേളക്കേരിച്ചിറ വീട്ടിൽ അനിയൻ സുശീല ദമ്പതികളുടെ മകനാണ് അരുൺ. ഭാര്യ കേശിനി കുമരകം സ്വദേശിനിയാണ്. മകൻ ഇഹാൻ.